എക്‌സൈസിന്‍റെ ഓണം സ്‌പെഷല്‍ ഡ്രൈവ്; ‌ ലഹരി വസ്‌തുക്കളും കഞ്ചാവ്‌ ചെടിയും കണ്ടെത്തി

കൊട്ടാരക്കര: സംസ്ഥാന എക്‌സൈസ്‌ വകുപ്പ്‌ നടത്തിവരുന്ന ഓണം സ്‌പെഷല്‍ ഡ്രൈവില്‍ പുത്തൂര്‍ത്താഴം ഭാഗത്തുനിന്നും 8 അടിയോളം ഉയരമുളള കഞ്ചാവ്‌ ചെടി കണ്ടെത്തി. അതോടൊപ്പം 325 ലിറ്റര്‍ കോട, 9.2 ലിറ്റര്‍ വിദേശമദ്യം, 400 ലിറ്റര്‍ ചാരായം 22.9 ലിറ്റര്‍ അരിഷ്ടം എന്നിവയും കണ്ടെത്തി. 8 പേര്‍ക്കെതിരെ അബ്‌ക്കാരി കേസും ഒരു എന്‍ഡിപിഎസ്‌ കേസും രജിസ്റ്റര്‍ ചെയ്‌തു. നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത്‌ പതിനായിരത്തോളം രൂപ പിഴയടപ്പിക്കുകയും ചെയ്‌തു.

കൊട്ടാരക്കര എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിബി ഗോപാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ പ്രിവന്‍റീവ് ‌ ഓഫീസര്‍മാരായ ബാബുസേനന്‍, ഗിരീഷ്‌ എംഎസ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ബാബു, രാജ്‌മോഹന്‍, അനീഷ്‌ അര്‍ക്കജ്‌, സി. അനില്‍കുമാര്‍, വിഷ്‌ണു, ഹരീഷ്‌, ഡ്രൈവര്‍ മനാഫ്‌ എന്നിവര്‍ പങ്കെടുത്തു.

വ്യാജ മദ്യം നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ 0474-2452639, 9400069446 എന്നീ നമ്പരുകളില്‍ അറിയിക്കാവുന്നതാണെന്ന്‌ എക്‌സൈസ്‌ സംഘം അറിയിച്ചു.

Share
അഭിപ്രായം എഴുതാം