ഖേൽ രത്ന പുരസ്കാര ജേതാവ് വിനേഷ് ഫോഗട്ടിന് കോവിഡ്

ന്യൂ ഡൽഹി: ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാര ജേതാവായ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. വിനേഷ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഖേല്‍രത്‌ന പുരസ്‌കാര ചടങ്ങിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.


പുരസ്‌കാരദാനചടങ്ങിന്റെ റിഹേ‌ഴ്‌സലിന്റെ ഭാഗമായാണ് പരിശോധനയ്‌ക്ക് വിധേയയായതെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. അസുഖം ഭേദമായി ഉടന്‍ തന്നെ തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നിലവില്‍ വീട്ടിൽ ഐസൊലേഷനിലാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് ഇത്തവണ കായികപുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്.

Share
അഭിപ്രായം എഴുതാം