ജെ.ഇ.ഇ പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്കായി 10 ലക്ഷം മാസ്കും 6600 ലിറ്റര്‍ സാനിറ്റൈസറും തയ്യാര്‍

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ പരീക്ഷയ്ക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നാഷ് ണല്‍ ടെസ്റ്റിങ് ഏജന്‍സി വിദ്യാര്‍ത്ഥികള്‍ക്കായി 10 ലക്ഷത്തോളം മാസ്‌ക്, 10 ലക്ഷം ജോഡി ഗ്ലൗസുകള്‍, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1300 ല്‍ അധികം തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.

പരീക്ഷാ മുന്നൊരുക്കങ്ങള്‍ക്കായി അധികമായി 13 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാനൊരുങ്ങുന്നത്. രണ്ട് പരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങളാണ് ഉള്ളത്. 3300 ശുചീകരണ തൊഴിലാളികളെയും സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിനായി മാത്രം 13 കോടി രൂപയാണ് വകമാറ്റുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ. സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ. പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ നടത്താനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു.

Share
അഭിപ്രായം എഴുതാം