ഡൽഹി കലാപത്തിൽ പൊലീസ് നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആംനസ്റ്റി ഇന്റർ നാഷണൽ

ഡൽഹി: ഈ വർഷം ഫെബ്രുവരിയിൽ വടക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ പൊലീസ്​ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്​റ്റി ഇൻറർനാഷണലിന്റെ റിപ്പോർട്. ഫെബ്രുവരി 23 മുതൽ 29 വരെ നടന്ന കലാപത്തിൽ 50ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും മുസ്ലിങ്ങളാ യിരുന്നു. കലാപത്തി​ന് ഇരകളായവർക്ക് കൃത്യസമയത്ത്​ വൈദ്യസഹായം നൽകിയില്ലെന്നും ആംനസ്​റ്റി കണ്ടെത്തിയിട്ടുണ്ട്​. കലാപത്തിനിടെ പൊലീസ്​ ആയുധങ്ങൾ അമിതമായി ഉപയോഗിച്ചു. ഇരകൾക്കും അക്രമികൾ വ്യത്യസ്​ത ചികിത്സയാണ്​ നൽകിയത്. കലാപത്തിൽ നിന്ന്​ രക്ഷപ്പെട്ടവർ നിരവധി തവണ വിളിച്ചിട്ടും ഫോണെടുത്തില്ല തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ്​ ഡൽഹി പൊലീസിനെതിരെ റിപ്പോർട്ടിലുള്ളത്​.

കലാപത്തിനിടെ പൊലീസ്​ ആയുധങ്ങൾ അമിതമായി ഉപയോഗിച്ചു. ഇരകൾക്കും അക്രമികൾ വ്യത്യസ്​ത ചികിത്സയാണ്​ നൽകിയത്. കലാപത്തിൽ നിന്ന്​ രക്ഷപ്പെട്ടവർ നിരവധി തവണ വിളിച്ചിട്ടും ഫോണെടുത്തില്ല തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ്​ ഡൽഹി പൊലീസിനെതിരെ റിപ്പോർട്ടിലുള്ളത്​.

കലാപത്തിന്​ സാക്ഷികളായ 50ഓളം പേരുടെ അഭിമുഖം നടത്തിയാണ്​ റിപ്പോർട്ട്​ തയാറാക്കിയത്​. ഇന്ത്യയിലെ നിയമങ്ങളും അന്താരാഷ്​ട്ര നിയമങ്ങളും ഡൽഹി പൊലീസ്​ ലംഘിച്ചുവെന്നും റിപ്പോർടിലുണ്ട്​. കലാപം നടന്ന്​ ആറ്​ മാസം കഴിഞ്ഞിട്ടും ഡൽഹി പൊലീസി​ന്റെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്​ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും ആംനസ്​റ്റി കുറ്റപ്പെടുത്തുന്നു.

ഡൽഹി പൊലീസിന്റെ നിയമലംഘനങ്ങളെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തയ്യാറാകേണ്ടതുണ്ടെന്നും ആംനസ്റ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം