മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മഞ്ചേശ്വരം: അക്രമത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ബേരിക്കയിലെ ചന്ദ്രഹാസപുഷ്പലത എന്നിവരുടെ മകന്‍ അണ്ണു എന്ന കൃപാകര (28) ആണ് മരിച്ചത്.മഞ്ചേശ്വരം മിയാപദവില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. മഞ്ചേശ്വരം പോലീസ് കേസെടുത്തു.പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

അക്രമിയുമായുള്ള മല്‍പിടുത്തത്തില്‍ അണ്ണുവിനു കുത്തേറ്റതായാണ് പോലീസ് പറയുന്നത്. കുത്തേറ്റ അണ്ണു കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് മരിച്ചത്

അണ്ണുവിന്റെ നെഞ്ചത്തും കാലിനും തലക്കുമായി വളരെ ആഴത്തില്‍ നിരവധി കുത്തേറ്റിരുന്നു. അതേസമയം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതേഷിനെയും ഉമേഷിനെയും കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം