സംസ്ഥാനത്തെ മദ്യശാലകളിൽ പ്രവർത്തന സമയത്തിൽ മാറ്റം. തിരുവോണത്തിന് മദ്യശാലകൾ തുറക്കില്ല


തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകളിൽ പ്രവർത്തന സമയം മാറ്റിക്കൊണ്ട് തീരുമാനമെടുത്തതായി എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു.

മദ്യവിൽപന ശാലകളുടെ നിലവിലുള്ള പ്രവർത്തന സമയം നീട്ടി രാത്രി 7 മണി വരെ ആക്കി. ബാറുകൾക്ക് സാധാരണപോലെ അഞ്ചുമണി വരെ മാത്രമായിരിക്കും പ്രവർത്തനാനുമതി. തിരുവോണത്തിന് മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കില്ല.

പ്രവർത്തന സമയം നീട്ടി അതിലൂടെ ഓരോ മദ്യശാലയിലും 200 ടോക്കൺ അധികം നൽകാനാകും. ബെവ്ക്യൂ ബുക്കിംഗ് രീതിയിലും മാറ്റംവരും. ഇതനുസരിച്ച് ആപ്പിലൂടെ ബുക് ചെയ്തു കഴിഞ്ഞ് വീണ്ടും ബുക്ക് ചെയ്യുവാൻ മൂന്നുദിവസം കാത്തിരിക്കേണ്ടതില്ല. ഇനി മുതൽ എല്ലാ ദിവസവും ബുക്ക് ചെയ്യുവാൻ സാധിക്കും.

തിരുവോണ ദിവസം ബിവറേജ് കോർപ്പറേഷൻ തുറക്കുകയില്ല. തൊഴിലാളികളുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് ബിവറേജ് ഔട്ട് ലൈറ്റുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ രണ്ടു വരെ മൂന്നു ദിവസം തുടർച്ചയായി ഷോപ്പുകൾ അടച്ചിടും. 2,3 തീയതികളിൽ ബാറുകൾക്കും അവധിയാണ്.

Share
അഭിപ്രായം എഴുതാം