തൃശൂര്‍ ജില്ലയിൽ അങ്കണവാടി കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കാടുകുറ്റി പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെ പൂര്‍ത്തീകരിച്ച രണ്ട് അങ്കണവാടികളുടെ ഉദ്ഘാടനം നടന്നു. വാര്‍ഡ് രണ്ട് ഏഴാം നമ്പര്‍ അങ്കണവാടി, വാര്‍ഡ് 14 രണ്ടാം നമ്പര്‍ അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണോത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ആര്‍ സുമേഷ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി എ പത്മനാഭന്‍, എം രാജഗോപാല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം ആര്‍ ഡേവിസ്, എം ഐ പൗലോസ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ കെ ശങ്കരന്‍കുട്ടി, ജോയിന്റ് ബിഡിഒ യു ജി സരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തു. 12 ലക്ഷം രൂപ ചിലവഴിച്ചാണ് ഓരോ അങ്കണവാടി കെട്ടിടവും പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശിശു സൗഹാര്‍ദ്ദ ക്ലാസ് മുറികള്‍, മീറ്റിംഗ് ഹാള്‍, സ്റ്റോര്‍ റൂം, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ പുതിയ അങ്കണവാടി കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7431/Ankanavadi.html

Share
അഭിപ്രായം എഴുതാം