സുഭിക്ഷ കേരളം പദ്ധതി:കാസര്‍കോട് ജില്ലാതല ഡോക്യൂമെന്റേഷന് തുടക്കമായി

കാസര്‍കോട് : സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ഡോക്യൂമെന്റേഷന്‍ നീലേശ്വരം കടിഞ്ഞിമൂലയില്‍ ആരംഭിച്ചു. ഡോക്യൂമെന്റേഷന്‍ സിപി സി ആര്‍ ഐ പ്രിന്‍സിപ്പല്‍  സയന്റിസ്റ്റ് ഡോ സി തമ്പാന്റെ നേതൃത്വത്തില്‍ കൃഷി ഓഫീസര്‍മാരുടെ സഹകരണത്തോടെയാണ്  തയ്യറാക്കുന്നത്. തരിശ് നിലങ്ങളിലെ കൃഷിയുടെ സാധ്യതയും ഈ പദ്ധതിയിലൂടെ കൃഷിയിലേക്ക് കടന്നു വന്നവരുടെ  അനുഭവങ്ങളുമാണ് ഓരോ ഘട്ടത്തിലും ഡോക്യുമെന്റ് ചെയ്യുന്നത്. ഓരോ ബ്ലോക്ക് പഞ്ചായത്തിലെയും  യുവജന കൂട്ടായ്മ, പ്രവാസികള്‍, കുടുംബശ്രീ, വ്യക്തികള്‍ തുടങ്ങിയ വ്യത്യസ്ത കാറ്റഗറിയില്‍ നിന്നുള്ളവര്‍ കൃഷി ചെയ്ത തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ വസ്തുകള്‍ക്കാണ് ഡോക്യുമെന്റേഷനില്‍ പ്രാധാന്യം നല്‍കുന്നത്.

നീലേശ്വരം ബ്ലോക്കില്‍ തൃക്കരിപ്പൂര്‍, കയ്യൂര്‍ ചീമേനി,പിലിക്കോട് നീലേശ്വരം എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പത്ത് കൃഷി സ്ഥലങ്ങളാണ് ഡോക്യൂമെന്റേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെല്ല് പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നീ വിളകളാണ് പ്രധാനമായും ഡോക്യുമെന്റേഷന്റെ ഭാഗമാകുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍  നീലേശ്വരം കടിഞ്ഞിമൂല കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കൈപ്പാട് കൃഷി ഡോ പി തമ്പാന്റെ നേതൃത്വത്തില്‍ ബ്ലോക്ക് എ ഡി എ ഇന്‍ ചാര്‍ജ് കെ എ ഷിജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജ്യോതി കുമാരി, കൃഷി ഓഫീസര്‍മാര്‍ എന്നിവടങ്ങിയ സംഘം സന്ദര്‍ശിച്ചു. 70സെന്റ് തരിശ് നിലം കൃഷി യോഗ്യമാക്കി കൈപ്പാട് നെല്‍വിത്തിനമായ ‘ഏഴോം2’ ആണിവിടെ കൃഷി ചെയ്യുന്നത്. അധികൃതര്‍ വി വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള കര്‍ഷക സംഘത്തില്‍ നിന്നും വിവരങ്ങള്‍ നേരിട്ട് ശേഖരിച്ചു.മുന്‍കാലത്ത് തരിശ് നിലങ്ങളില്‍ കൃഷി ചെയ്ത് വിജയിപ്പിച്ച ചരിത്രവും ഈ കര്‍ഷക സംഘത്തിനുണ്ട്. നാല് കൊല്ലം മുമ്പ് സ്വകാര്യ വ്യക്തിയുടെ രണ്ടര ഹെക്ടര്‍ തരിശ് നിലത്ത് പച്ചക്കറി കൃഷി ചെയ്ത്  ഇവര്‍ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തരിശ് നിലങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ ഓരോ നിലവും കൃഷി യോഗ്യമാക്കാമെന്നും കൂടുതല്‍ പേരെ കൃഷിലേക്ക് തിരികെ കൊണ്ടു വരാമെന്നും ഈ കര്‍ഷക കൂട്ടായ തെളിയിച്ചു

പരപ്പ ബ്ലോക്കിലെ കിനാനൂര്‍ കരിന്തളം, കോടോം ബേളൂര്‍, ബളാല്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലായി ഒമ്പത് കൃഷിയിടങ്ങളാണ് ഡോക്യുമെന്റേഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കിനാനൂര്‍   കരിന്തളം പഞ്ചായത്തിലെരിമാളത്തെ കര്‍ഷകനായ ജോസഫ് ജോര്‍ജിന്റെ കൃഷി സ്ഥലം ഡോ സി തമ്പാന്റെ നേതൃത്വത്തില്‍ ബ്ലോക്ക് എ ഡി എ ഡി എല്‍ സുമ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജ്യോതി കുമാരി, കൃഷി ഓഫീസര്‍മാര്‍ എന്നിവടങ്ങിയ സംഘം സന്ദര്‍ശിച്ചു.  ജോസഫ് ജോര്‍ജ്ജ് സഹോദരന്റെ 2.2 ഏക്കര്‍ തെങ്ങുംതോപ്പില്‍ ഇടവിളയായി ഒന്നേ മുക്കാല്‍ ഏക്കര്‍ നെല്‍കൃഷിയും ബാക്കി സ്ഥലത്ത് കപ്പയും കൃഷി ചെയ്തു വരുന്നു കൂടാതെ സ്വന്തം പുരയിടത്തില്‍ മധുരക്കിഴങ്ങും പച്ചക്കറികളും വിളയിക്കുന്നു.ഇതിന് മുമ്പ് നെല്‍കൃഷിയെ കുറിച്ച്  ആലോചിക്കാത്ത ജോസഫ് നെല്‍കൃഷി ചെയ്യാനുള്ള {പചോദനം സുഭിക്ഷ കേരളം പദ്ധതിയാണെന്ന് അഭിമാനപൂര്‍വ്വം പറയുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7373/Subhiksha-keralam-project:-Documentation.html

Share
അഭിപ്രായം എഴുതാം