കുമ്പളയിൽ തിങ്കളാഴ്ച യുവാവ് കൊലപ്പെട്ട സംഭവവുമായിബന്ധമുള്ള രണ്ട് പേർ തൂങ്ങിമരിച്ചനിലയിൽ

കാസർകോട് : കുമ്പളയിൽ രണ്ട് യുവാക്കളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുമ്പള സ്വദേശി റോഷൻ (21), മണി (19) എന്നിവരെയാണ് മരിച്ചത് കണ്ടെത്തിയത്.

17-08-2020 രാത്രി നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലെ വഴിയിൽ വെച്ച് വെട്ടി കൊന്നു. ഈ കേസിലെ പ്രതി ഡ്രൈവറായ ശാന്തി പള്ളം സ്വദേശി ശ്രീകുമാറിന്‍റെ സുഹൃത്തുക്കൾ ആണ് മരിച്ച രണ്ടുപേരും . 18-08- 2020 ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് പ്രതിയുടെ സുഹൃത്തുക്കളായ റോഷനും മണികണ്ഠനും വീടിനടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കൊലപാതകത്തിൽ പങ്കുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകം നടന്ന ദിവസം രാത്രി ഇവർ രണ്ടുപേരും ശ്രീകുമാറിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. രണ്ടു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഈ ദുരൂഹ സാഹചര്യത്തിൽ ഊർജിതമായ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം