കത്തോലിക്ക യുവവൈദികനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് നാട്ടുകാര്‍

തൂത്തുക്കുടി: കത്തോലിക്ക യുവവൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൂത്തുക്കുടി രൂപതയിലെ ഫാ. സേവ്യര്‍ ആല്‍വി(36)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൂത്തുക്കുടി നഗരത്തിലുള്ള സെന്റ് തോമസ് മെട്രിക്കുലേഷന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍കൂടിയാണ് ഫാ. സേവ്യര്‍. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളിലെ തന്റെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഫാ. അല്‍വിനെ കണ്ടെത്തിയത്

മല്‍സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളെ വിദ്യാഭ്യാസ രംഗത്ത് മുന്‍പന്തിയിലെത്തിക്കാനായി വിദ്യാര്‍ഥികള്‍ക്കായി പുതിയ പഠന സൗകര്യങ്ങളൊരുക്കിയ വൈദികനാണ് ആല്‍വിന്‍. ഏറെ ഊര്‍ജസ്വലനായ വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് തൂത്തുക്കുടി സൗത്ത് പോലീസ് സ്റ്റേഷനിലെ എസ്ഐ അരുള്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം