ചൈനയ്ക്ക് മുന്നറിയിപ്പ് കൃത്യമായ മറുപടി നല്‍കും-പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ചൈനയക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ സംബോധന ചെയ്തു. നരേന്ദ്രമോദി പ്രസംഗത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്. “രാജ്യത്തിന് ഒരിഞ്ച് ഭൂമി നഷ്ടമായിട്ടില്ല. ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ല. രാജ്യത്തിന്റെ അതിര്‍ത്തി ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകും. നയതന്ത്രതലത്തില്‍ ഇതിനുളഅള എല്ലാ ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. രാജ്യം സൈന്യത്തോടൊപ്പമുണ്ട്. അതിര്‍ത്തി സംരക്ഷിക്കാനുള്ള കഴിവ് സൈന്യത്തിനു ഉണ്ട് . സൈനിക പോസ്റ്റുകള്‍ ചൈന പിടിച്ചെടുത്തിട്ടില്ല. ഇന്ത്യയെ കണ്ണുവെച്ചവരെ സൈന്യം പാഠം പഠിപ്പിച്ചു. അനുയോജ്യ നടപടിയെടുക്കാന്‍ സൈന്യത്തിന് മറ്റും അനുമതിയുണ്ട്.”

“ഇന്ത്യയ്ക്ക് 20 സൈനീകര്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് മേല്‍ കണ്ണുവച്ചവരെ ഒരു പാഠം പഠിപ്പിച്ചിട്ടാണ് അവര്‍ പോയത്. നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. നമ്മുടെ ഒരിഞ്ചു ഭൂമിയില്‍ കണ്ണു വയ്ക്കുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “രാജ്യം സമാധാനമാണ് ആഗ്രഹിക്കുന്നത്.

വെള്ളിയാഴ്ച (19-06-2020) നടന്ന സര്‍വകക്ഷി യോഗത്തില്‍ 20 പാര്‍ട്ടികളുടെ നേതാക്കന്മാര്‍ പങ്കെടുത്തു.

അതിര്‍ത്തിയില്‍ കടന്നു കയറ്റമുണ്ടായിട്ടുണ്ടോ? എവിടെയാണ് ഇന്ത്യയ്ക്ക് വീഴ്ച സംഭവിച്ചത്‌? സേനകളെ യുദ്ധത്തിന് സജ്ജമാക്കാന്‍ പ്രതിപക്ഷം കൂടെയുണ്ട്‌. – സോണിയാഗാന്ധി.

ഇന്ത്യയില്‍ കടന്നു കയറ്റം ഉണ്ടായിട്ടില്ല. രഹസ്യാന്വേഷണ വീഴ്ചയുമുണ്ടായിട്ടില്ല- പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ്.

ഇന്ത്യ- ചൈന പ്രശ്‌നം ചര്‍ച്ചയിലൂടെ തീര്‍ക്കണം- സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.

സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്‌. വേണ്ടി വന്നാല്‍ യുദ്ധത്തിന് തയ്യാറാകണം- നരേന്ദ്രമോദി.

Share
അഭിപ്രായം എഴുതാം