ഗാല്‍വാന്‍ വാലിയിൽ വീരവീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് കൊച്ചിയില്‍ ആദരാഞ്ജലികള്‍

കൊച്ചി: ജൂണ്‍ 15-16നു ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലില്‍ വീരചരമംപ്രാപിച്ച സൈനികര്‍ക്ക് കൊച്ചി പൌരാവലി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എറണാകുളത്തെ മഹാത്മാ ഗാന്ധിജി പ്രതിമയ്ക്ക് സമീപമാണ് ജൂണ്‍ 18 ഉച്ച കഴിഞ്ഞു പരിപാടി സംഘടിപ്പിച്ചത്.  പ്രമുഖ എഴുത്തുകാരനും വാഗ്മിയും മുന്‍ കേരള പിഎസ് സി ചെയര്‍മാനും  കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നമ്മുടെ ബലിദാനികളുടെ രക്തസാക്ഷിത്വം വൃഥാവീല്‍ അവില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഉദ്ഘാടകന്‍ അനുസ്മരിച്ചു. 

എന്‍ബിടി എക്സിക്ക്യൂററ്റീവ് അംഗം  ഈ.എന്‍ . നന്ദകുമാര്‍, പത്രപ്രവര്‍ത്തകന്‍ ടി സതീശന്‍, അഡ്വൊ. എം. ശശിശങ്കര്‍, എല്‍ഐസി അഡ്വൈസര്‍സ് സംഘ് ദേശീയ സംഘടനാ കാര്യദര്‍ശി ജെ. വിനോദ്, ഭാരതീയ വികാസ് പരിഷദ് സംസ്ഥാന ജനറല്‍ സെക്രെട്ടറി പി.വി. അതികായന്‍ , കരയോഗം പ്രസിഡന്‍റ്   വേണുഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം