ലോകം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ലോകം അഭിമുഖീകരിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണെന്ന് റിപ്പോര്‍ട്ട്. ലോകബാങ്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്ലോബല്‍ എക്കണോമിക്‌സ് പ്രോസ്പക്ട് റിപ്പോര്‍ട്ടിലാണ് ലോകം കടുത്തദാരിദ്ര്യത്തിലേക്ക് പോവുകയാണെന്ന വിവരമുള്ളത്. ഇന്നലെ തിങ്കളാഴ്ച(08-06020)യാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

പ്രതിവര്‍ഷം 5.2 ശതമാനം വളര്‍ച്ചാ കുറവാണ് ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടാവുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. സമ്പന്ന രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച 7 ശതമാനമായി കുറയും. ഇത് ആഭ്യന്തര ആവശ്യകത, വിതരണം, വിപണി, സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മഹാമാരി 60 മില്യണ്‍ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി വിവിധ രാജ്യങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഇന്നോളം ചെയ്തുവന്ന അനവധി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണ് കൊവിഡ് മഹാമാരി എന്നും ലോകബാങ്ക് പറയുന്നു.

Share
അഭിപ്രായം എഴുതാം