കാസര്‍കോട്: കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയ റിമാന്‍ഡ് പ്രതികള്‍ കസ്റ്റഡിയിലായി. കഞ്ചാവ് കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ ധര്‍മടം സ്വദേശി സല്‍മാന്‍, മുഴപ്പിലങ്ങാട് സ്വദേശി അര്‍ഷാദ് എന്നിവരെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടിയത്. ചുള്ളിക്കരയിലെ കെട്ടിടത്തിലെ വാട്ടര്‍ടാങ്കിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍. പുടംകല്ല് താലൂക്ക് ആശുപത്രിയില്‍നിന്നാണ് രാത്രി എട്ടോടെ ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് ഇവര്‍ കടന്നുകളഞ്ഞത്.