താൽക്കാലിക കളക്ഷൻ ഏജൻറ് സഹകരണബാങ്കിന് ഉള്ളിൽ കടന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

പറവൂർ: കൊല്ലം പറവൂര്‍ സഹകരണ ബാങ്കിന്റെ പൂരക്കുളം ബ്രാഞ്ച് കെട്ടിടത്തില്‍ താൽക്കാലിക കലക്ഷൻ ഏജൻറ് ആയ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

താൽക്കാലിക കലക്ഷൻ ഏജൻറ് ആയിരുന്ന സത്യവതി രണ്ടു മണിയോടെ ബാങ്കിനുള്ളിൽ കയറി ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. ആത്മഹത്യ കാരണം മനസ്സിലായിട്ടില്ല. ബാങ്ക് ജീവനക്കാരും ആളുകളും എമർജൻസി എക്സിറ്റിലൂടെ പുറത്തേക്കു ഓടിപ്പോയി. ആർക്കും പരിക്കില്ല.

സ്‌കൂട്ടറില്‍ വന്ന യുവതി വാഹനം പാര്‍ക്കു ചെയ്തു. സെക്യൂരിറ്റിയോട് ബാങ്കിലേക്കു പോകുകയാണെന്ന് പറഞ്ഞു. ബാങ്കില്‍ ചെന്ന യുവതി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ബാങ്ക് ജീവനക്കാര്‍ പുറത്തേക്ക് ഓടിപ്പോയി.

സ്ഥിരം നിയമനവുമായുള്ള കേസ് നടന്നു വരികയായിരുന്നു. സത്യവതിയ്ക്കനുകൂലമായ തീര്‍പ്പാണ് വന്നത്. അതിനെതിരെ മറ്റൊരു ജീവനക്കാരി സഹകരണ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. റവന്യൂ ഉദ്യേഗസ്ഥന്മാരുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോയി.

Share
അഭിപ്രായം എഴുതാം