ഹരിപ്പാട് രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.

അച്ചന്‍ കോവിലാറ്റില്‍ മുങ്ങി മരിച്ച മുഹമ്മദ് അനസും ജിബിന്‍ തങ്കച്ചനും

ഹരിപ്പാട്: ഹരിപ്പാട് അച്ചൻകോവിലാറ്റിൽ പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മുഹമ്മദ് അനസ് (28) ജിബിൻ തങ്കച്ചൻ (26) എന്നിവരാണ് മരിച്ചത്. കായംകുളം ചേരാവള്ളി മാളിക പടീറ്റതിൽ സൈനുലാബ്ദീന്റെ മകനാണ് മുഹമ്മദ് അനസ് . ചേരാവള്ളി ജിതിൻ ഭവനിൽ തങ്കച്ചൻ മകനാണ് ജിബിൻ തങ്കച്ചൻ.

സുഹൃത്തുക്കളുടെ കൂടെ ചൂണ്ടയിടാൻ പോയതായിരുന്നു ഇവർ. കുളിക്കാനിറങ്ങിയ അനസും സുബിനും ഒഴുക്കിൽപ്പെട്ടു. കൂടെയുണ്ടായിരുന്നവർ ബഹളംവെച്ചു. നാട്ടുകാർ ഓടിക്കൂടി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഹരിപ്പാട് പോലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്.

Share
അഭിപ്രായം എഴുതാം