കേരളത്തില്‍ ട്രെയിന്‍ സര്‍വീസ് ഇന്നു തിങ്കളാഴ്ച (1/06/2020) മുതല്‍, ജനറല്‍ ടിക്കറ്റ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ആറ് ട്രെയിന്‍ സര്‍വീസുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. തിരുവനന്തപുരം- കണ്ണൂര്‍, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പെടെ അഞ്ച് പ്രതിദിന സര്‍വീസുകളുണ്ടാവും. റിസര്‍വേഷന്‍ നിര്‍ബന്ധമാണ്. പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ യാത്രാനുമതി ലഭിക്കില്ല.

തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന തീവണ്ടികളുടെ സമയക്രമം

  • തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. മടക്കം കോഴിക്കോട്ടുനിന്ന് പകല്‍ 1.45ന് (എല്ലാദിവസവും)
  • തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വ, ശനി ഒഴികെ). മടക്കം കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 4.50ന് പുറപ്പെടും (ബുധന്‍, ഞായര്‍ ഒഴികെ)
  • തിരുവനന്തപുരം- ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകല്‍ 9.30ന് പുറപ്പെടും. മടക്കം ലോക്മാന്യതിലകില്‍നിന്ന് പകല്‍ 11.40ന് (എല്ലാ ദിവസവും)
  • എറണാകുളം ജങ്ഷന്‍- നിസാമുദീന്‍ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകല്‍ 1.15ന് പുറപ്പെടും. മടക്കം നിസാമുദീനില്‍നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
  • എറണാകുളം ജങ്ഷന്‍- നിസാമുദീന്‍ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും. മടക്കം ശനിയാഴ്ചകളില്‍ നിസാമുദീനില്‍നിന്ന് രാത്രി 9.35ന്
  • തിരുവനന്തപുരം സെന്‍ട്രല്‍- എറണാകുളം ജങ്ഷന്‍ (06302): പ്രതിദിന പ്രത്യേക തീവണ്ടി തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും
  • എറണാകുളം ജങ്ഷന്‍- തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക തീവണ്ടി പകല്‍ ഒന്നിന് പുറപ്പെടും.
  • തിരുച്ചിറപ്പള്ളി- നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ ആറുമുതല്‍ സര്‍വീസ് ആരംഭിക്കും. മടക്കം പകല്‍ മൂന്നിന് നാഗര്‍കോവിലില്‍നിന്ന്.
Share
അഭിപ്രായം എഴുതാം