കോവിഡിനെതിരായ പോരാട്ടം ജനകീയ യുദ്ധമായി മാറണം: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടം ജനകീയ യുദ്ധമായി മാറണമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ താൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിരോധത്തിൽ സർക്കാർ മാത്രം ശ്രദ്ധിച്ചാൽ പോര. ജനങ്ങളും ജാഗ്രതയോടെ നിലകൊള്ളണം. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി കൂടുതൽ പേർ കേരളത്തിലേക്കെത്തുമ്പോൾ കോവിഡ് രോഗം പടരാതിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം. രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്ന മരുന്ന് ലഭിക്കുന്നതുവരെ നമുക്ക് സ്വസ്ഥമായിരിക്കാൻ കഴിയില്ല. പുറത്ത് നിന്ന് വരുന്നവർ ക്വാറന്റൈൻ നിബന്ധനകൾ പാലിക്കണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
സംസ്ഥാന സർക്കാർ തുടങ്ങി വച്ച നിരവധി പദ്ധതികളുണ്ട്. അവ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83699

Share
അഭിപ്രായം എഴുതാം