സ്വത്തുതട്ടാന്‍ മാതാപിതാക്കളെ പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊല്ലിച്ച നാഗപൂര്‍ കേസ് പഠിക്കാന്‍ ഉത്രയുടെ കേസന്വേഷിക്കുന്ന സംഘം

കൊല്ലം: സ്വത്തുതട്ടാന്‍ മാതാപിതാക്കളെ പാമ്പിനെകൊണ്ട് കടിച്ചുകൊല്ലിച്ച നാഗപൂര്‍ കേസ് പഠിക്കാന്‍ ഉത്രയുടെ കേസന്വേഷിക്കുന്ന സംഘം. ഉത്രയെ മൂര്‍ഖനെകൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം തയ്യാറാക്കാനും പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ഇതിനുസമാനമായി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കൊലപാതകകേസിന്റെ വിശദാംശങ്ങള്‍ പഠിക്കാന്‍ അന്വേഷണസംഘം മഹാരാഷ്ട്രയിലേക്ക് പോകുന്നത്. അവിടെ ഇളയ മകനാണ് സ്വത്ത് തട്ടിയെടുക്കാന്‍ മാതാപിതാക്കളെ സര്‍പ്പദംശനത്തിലൂടെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്.

നാഗ്പൂരിലെ പൊലീസിന്റെ കുറ്റപത്രവും ഹാജരാക്കിയ തെളിവുകളും പ്രതികളെ ശിക്ഷിച്ച അന്നത്തെ കോടതിവിധിയും വിശദമായി പഠിച്ചശേഷമായിരിക്കും ഇവിടെ കുറ്റപത്രം തയ്യാറാക്കുക. രണ്ട് കേസിലും ദൃക്‌സാക്ഷികളില്ലെന്ന പ്രത്യേകതയുണ്ട്. മറ്റ് സാക്ഷികളും കുറവാണ്. ഉത്രയുടെ മാതാപിതാക്കളെയും സഹോദരനെയും സാക്ഷികളാക്കും.

Share
അഭിപ്രായം എഴുതാം