സംസ്ഥാനത്ത് ഇന്ന്, വെള്ളിയാഴ്ച (29/05/2020) ഒരു കോവിഡ് മരണം കൂടി

ആലപ്പുഴ: പാണ്ടനാട് തെക്കേ പ്ലാശേരില്‍ ജോസ് ജോയ്(38)ആണ് മരിച്ചത്. ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കല്‍കോളേജില്‍ വച്ചായിരുന്നു അന്ത്യം. മെയ് 29-ന് അബുദാബിയില്‍ നിന്നെത്തി നിരീക്ഷണത്തിത്തിലായിരുന്നു. ഇന്നു വെള്ളിയാഴ്ച (29/05/2020) രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക് മാറ്റി. മരണശേഷം സ്രവപരിശോധനയ്ക്കയച്ചു. ഫലം പോസിറ്റീവായതോടെ ഔദ്യോഗികമായി കോവിഡ് മരണം സ്ഥിരീകരിച്ചു.

ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇയാള്‍ക്ക് കരള്‍ രോഗം ഗുരുതരമായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം. നെടുമ്പാശേരിയില്‍ ഇറങ്ങി കെ എസ് ആര്‍ ടി സി ബസില്‍ ആലപ്പുഴയിലെത്തി. ആരോഗ്യവകുപ്പിനെ വിവരമറിയിച്ച ശേഷം നിരീക്ഷണത്തിലായിരുന്നു. അച്ഛനും അമ്മയും മാത്രമെ ഉള്ളൂ.വിവാഹിതനല്ല.

Share
അഭിപ്രായം എഴുതാം