ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന പ്രോട്ടീനുകള്‍ കൊറോണ വൈറസുകളെ ഇല്ലാതാക്കുമെന്ന് പഠനം

ബീജിങ്: ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന ചില പ്രോട്ടീനുകള്‍ കൊറോണ വൈറസുകളെ ഇല്ലാതാക്കുമെന്ന് പുതിയ പഠനങ്ങള്‍. ചൈനയിലെ സിന്‍ഹുവാ സര്‍വകലാശാല, ബീജിങ് മിലിട്ടറി അക്കാദമി, ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ സെന്റര്‍, കണക്ടിക്കട്ട് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരുടേതാണ് കൂട്ടായ പഠനങ്ങളിലാണ് ഇക്കാര്യം പുറത്തുവന്നത്. ഈഡിപ്‌സ് ഈജിപ്തി കൊതുകുകളില്‍ കണ്ടെത്തിയ ബാക്ടീരിയകളില്‍നിന്നാണ് പരീക്ഷണം ആരംഭിച്ചത്. തുടര്‍ന്ന് ബാക്ടീരിയയുടെ ജനിതകഘടന പരിശോധിച്ച് മറ്റ് വൈറസുകളെയും ഫലപ്രദമായി നിര്‍വീര്യമാക്കുന്ന രണ്ട് പ്രോട്ടീനുകളെ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. കോവിഡിനെതിരായ പ്രതിരോധത്തില്‍ ഇത് നിര്‍ണായക ചുവടുവയ്പ്പാവുമെന്ന് ഈ ഗവേഷകര്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം