യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നടന്‍ ദിലീപിനു കൈമാറി

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നടന്‍ ദിലീപിന് കൈമാറി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം, നിലവില്‍ ലോക്ഡൗണ്‍ ആയതിനാല്‍ കോടതിനടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സാക്ഷിവിസ്താരം പുനരാരംഭിക്കാനുള്ള സാധ്യത കോടതി ആരാഞ്ഞിരുന്നു. മെയ് 27ന് കോടതി കേസ് വീണ്ടും പരിഗണിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ അഭിഭാഷകന് സാക്ഷികളെ വിസ്തരിക്കാം.

Share
അഭിപ്രായം എഴുതാം