എക്‌സ്‌റേ എടുക്കാനെത്തിയ രോഗിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം; സ്‌കാനിങ് സെന്റര്‍കാരന്‍ പിടിയില്‍

കൊല്ലം: എക്‌സ്‌റേ എടുക്കാനെത്തിയ രോഗിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കാനിങ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കടക്കല്‍ ചുണ്ട ടി ടി ഹൗസില്‍ തന്‍സീറിനെ(25) പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്ത നടുവേദനയെ തുടര്‍ന്നാണ് യുവതി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പരിശോധിച്ച ഡോക്ടര്‍ എക്‌സ്‌റേ എടുത്തുവരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പുനലൂര്‍ സിറ്റി സ്‌കാനിങ് സെന്ററില്‍ എത്തിയപ്പോഴായിരുന്നു പീഡനശ്രമം. സ്‌കാനിങ് സെന്ററില്‍ വനിതാ സ്റ്റാഫ് ഉണ്ടായിരുന്നില്ല. പ്രതി കടന്നുപിടിച്ചതോടെ കുതറി രക്ഷപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് എസ്‌ഐ രാജ്കുമാറിന്റെ നേതൃത്വത്തില്‍ തന്‍സീറിനെ അറസ്റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം