നേപ്പാളില്‍ കൊറോണ പടര്‍ത്തുന്നത് ഇന്ത്യക്കാരെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തങ്ങളുടെ രാജ്യത്ത് കൊറോണ മഹാമാരി പടര്‍ത്തുന്നത് ഇന്ത്യക്കാരാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി. ഇന്ത്യയിലെ വൈറസ് ബാധ ചൈന, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഉള്ളതിലും മാരകമായ നിലയിലാണെന്നും അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍നിന്നു വരുന്നവരാണ് രാജ്യത്ത് കോവിഡ് പടര്‍ത്തുന്നത്. കൃത്യമായ പരിശോധനകളില്ലാതെ ഇന്ത്യയില്‍നിന്ന് ആളുകള്‍ നുഴഞ്ഞുകയറുന്നതില്‍ ചില പ്രാദേശിക രാഷ്ട്രീയനേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. പുറത്തുനിന്നുള്ള ആളുകളുടെ ഒഴുക്കുകാരണം കോവിഡിനെ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. കൂടുതല്‍ പേര്‍ രോഗബാധിതരാവുകയാണെന്നും ഓലി നേപ്പാള്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം