കേരളത്തില്‍ കാലവര്‍ഷം മെയ് ഒടുവിലെന്ന്‌

ഡല്‍ഹി: കേരളത്തില്‍ ഈ വര്‍ഷത്തെ കാലവര്‍ഷം നേരത്തെ തുടങ്ങുമെന്ന് പ്രവചനം. സാധാരണ ജൂണ്‍ ആദ്യവാരമെത്തുന്ന കാലവര്‍ഷം ഇത്തവണ മെയ് 28നു തന്നെ കേരളതീരത്ത് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് പ്രവചിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ടിട്ടുള്ള ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുകയെന്ന് സ്‌കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. മെയ് 22ഓടെ ആന്‍ഡമാനില്‍ കാലവര്‍ഷം കനക്കുമെന്നാണ് കേന്ദ്ര കാലവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →