കഞ്ചാവ് കേസിലെ പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസുകാര്‍ക്ക് കൊറോണ പകര്‍ന്നതെന്ന് നിഗമനം.

കല്‍പറ്റ: കഞ്ചാവ് കേസിലെ പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസുകാര്‍ക്ക് കൊറോണ പകര്‍ന്നതെന്ന് നിഗമനം. പൊലീസിന്റെയും എക്സൈസിന്റെയും തുടര്‍നടപടികള്‍ ഭയന്ന് റൂട്ട്മാപ്പ് തയ്യാറാക്കാന്‍ യുവാവ് സഹകരിക്കുന്നില്ല. ഇതുമൂലം മേയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ സഞ്ചാരപഥം പൂര്‍ണമായും പുറത്തുവിടാന്‍ ജില്ലാ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. യുവാവിന്റെ സഹകരണത്തോടെ മാത്രമേ പൂര്‍ണമായ റൂട്ട്മാപ്പ് തയ്യാറാക്കാനാവൂ.

ആരോഗ്യപ്രവര്‍ത്തകര്‍ പലവട്ടം ആരാഞ്ഞിട്ടും യുവാവ് സഞ്ചാരപഥം തുറന്നുപറഞ്ഞില്ല. ഇതേത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് രണ്ട് പോലീസുകാര്‍ യുവാവിനെ ചോദ്യം ചെയ്തിരുന്നു. കൊറോണ വൈറസ് പകര്‍ന്നത് ഇങ്ങനെ ആവാമെന്നാണ് കരുതുന്നത്. ലോറിഡ്രൈവറുടെ സഹയാത്രികനായ ക്ലീനറുടെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കമ്മന സ്വദേശിയും ക്ലീനറുടെ മകനും നിലമ്പൂരില്‍ ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. ഇദ്ദേഹത്തിന്റെ സുഹൃത്താണ് കമ്മന സ്വദേശി. ഇങ്ങനെയാവാം രോഗം പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കോയമ്പേട് ക്ലസ്റ്ററില്‍നിന്നുള്ള വൈറസ് തന്നെയാണ് ഈ യുവാക്കള്‍ക്കും ബാധിച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം