ഉള്ളിവില കിലോ നാലുരൂപ

ഡല്‍ഹി: അമ്പരപ്പിക്കുന്ന വിലക്കുറവിലേക്ക് രാജ്യത്ത് ഉള്ളിവില താഴ്ന്നു. മാസങ്ങള്‍ക്കു മുമ്പുവരെ പ്രധാന നഗരങ്ങളില്‍ ഉള്ളിവില കിലോഗ്രാമിന് നൂറ് രൂപയ്ക്കു മുകളിലായിരുന്നു. എന്നാല്‍, മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറഞ്ഞതും ഡിമാന്‍ഡനുസരിച്ച് ഉള്ളിയുടെ ലഭ്യതയുള്ളതും വ്യാപാരികളുടെ പക്കല്‍ വന്‍ സ്റ്റോക്ക് ഉള്ളതും മൂലമാണ് മൊത്തവിലയില്‍ ഗണ്യമായ കുറവ് വന്നിട്ടുള്ളത്.

മുംബൈ വാഷി എപിഎംസി മാര്‍ക്കറ്റില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ വിലയായ നാല് രൂപയ്ക്കാണ് ഇപ്പോള്‍ വില്‍പന നടക്കുന്നത്. ഇടത്തരം ചെറിയ വലുപ്പമുള്ള ഉള്ളി 4-8 വരെ നിലക്കിലാണ് വില്‍പന. വലിയ ഉള്ളി കിലോഗ്രാമിന് ഒമ്പതു മുതല്‍ 12 രൂപ വരെ നിരക്കിലും. അതേസമയം ഉപഭോക്താക്കളില്‍നിന്ന് ചില്ലറവില്‍പനക്കാര്‍ 20 മുതല്‍ 30 രൂപ വരെ ഈടാക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം