കോവിഡ് 19: ഇന്ത്യന്‍ഓട്ടോമൊബൈല്‍ വ്യവസായരംഗത്തുണ്ടായ നഷ്ടം അറിയാനും പരിഹാരങ്ങള്‍ക്കുമായി ഓട്ടോമൊബൈല്‍ രംഗത്തെ സി. ഇ. ഒ മാരുമായി യോഗം നടന്നു

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായരംഗത്ത് ഉണ്ടായ നഷ്ടം അറിയാനും വ്യവസായികളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും നഷ്ടം കുറക്കുന്നതിനു സാധ്യമായ ഇടപെടലുകള്‍ക്കുമായി കേന്ദ്ര ഘന വ്യവസായ പൊതു സംരംഭ മന്ത്രി പ്രകാശ് ജാവദേക്കര്‍, ഘനവ്യവസായ, പൊതു സംരംഭക സഹമന്ത്രി ശ്രീ അര്‍ജുന്‍ മേഘ് വാള്‍, ഘനവ്യവസായ സെക്രട്ടറി അരുണ്‍ ഗോയല്‍ എന്നിവരും ഓട്ടോമൊബൈല്‍ രംഗത്തെ തിരഞ്ഞെടുത്ത സി. ഇ. ഒ മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം ചേര്‍ന്നു.

യോഗത്തില്‍ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കുക, ഉപജീവനമാര്‍ഗം ഉറപ്പുവരുത്തുക, വിഭവ സമാഹരണം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍, തൊഴിലാളികള്‍ക്കായി പരിശോധന, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, വില്‍പ്പന കേന്ദ്രങ്ങളിലെ ശുചിത്വം, രണ്ടു തൊഴിലാളികള്‍ തമ്മിലുള്ള ശാരീരിക അകലം എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങളും ഇയര്‍ന്നിരുന്നു. ചര്‍ച്ചകള്‍ക്കിടെ വിവിധ ആവശ്യങ്ങളോടൊപ്പം വ്യക്തമായ നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നതായും കേന്ദ്രമന്ത്രി അറിയിച്ചു. മുഴുവന്‍ ഓട്ടോമൊബൈല്‍ വ്യവസായ ശൃംഖലയും വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചില നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു. കൂടാതെ ഡീലര്‍ഷിപ്പു മേഖലകള്‍ക്കുള്ള പിന്തുണ, തൊഴില്‍ വര്‍ധനക്കുള്ള ഇടപെടലുകള്‍, മേഖലയിലെ വില്‍പ്പനയും ആവശ്യകത വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക പിന്തുണയും വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടതായി ജാവദേക്കര്‍ പറഞ്ഞു. ഈ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും അതത് മന്ത്രാലയങ്ങളുമായി ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. ബന്ധപ്പെട്ട രേഖ https://pib.gov.in/PressReleasePage.aspx?PRID=1619644

Share
അഭിപ്രായം എഴുതാം