ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം പിന്നിട്ടു

ന്യൂഡൽഹി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 32,12,993 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,27,247പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.60,000 ത്തോളം രോഗികളാണ് ഗുരുതരാവസ്ഥയിലുള്ളത്‌

രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണവും രോ​ഗ​ബാ​ധി​ത​രു​ടെ എണ്ണവും (ബ്രക്കറ്റില്‍)

  • അ​മേ​രി​ക്ക- 61,508 (10,59,992 )
  • സ്പെ​യി​ൻ- 24,275 (2,36,899)
  • ഇ​റ്റ​ലി- 27,682 (2,03,591)
  • ഫ്രാ​ൻ​സ്- 24,087 (1,66,420 )
  • ജ​ർ​മ​നി- 6,467 (1,61,197 )
  • ബ്രി​ട്ട​ൻ- 26,097 ( 1,65,221)
  • തു​ർ​ക്കി- 2,992 (1,17,589)
  • ഇ​റാ​ൻ- 5,877 (93,657)
  • റ​ഷ്യ- 972 (99,399)
  • ബെല്‍ജിയം- 7501
  • ബ്രസീല്‍- 5500

ഇന്ത്യയില്‍ കോവിഡ് മരണം 1000 കടന്നു. അതേസമയം ലോകത്താകെ രോഗം ഭേദമായവരുടെ എണ്ണം പത്ത് ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ സ്‌പെയ്‌നാണ് മുന്നില്‍. 1.32 ലക്ഷം രോഗികള്‍ സ്‌പെയ്‌നില്‍ രോഗമുക്തരായി ആശുപത്രി വിട്ടു.


‎‎‎

Share
അഭിപ്രായം എഴുതാം