കൊറോണക്ക് എതിരെ ഇന്ത്യയിൽ ആയുർവേദ മരുന്ന്, ഓസ്ട്രേലിയയിൽ വൈറസിനെ കൊല്ലുന്ന മരുന്ന് വികസിപ്പിച്ചു

ന്യൂഡൽഹി ഏപ്രിൽ 8: മരണം വിതച്ച് കൊറോണ പടരുന്നതിനിടിയിൽ ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ശുഭകരമായ വാർത്തകൾ വരികയാണ്. ആയുർവേദ മരുന്നുകൾ ഉപയോഗിച്ച് കോറോണയെ നിയന്ത്രിക്കുന്നതിന്റെ പരീക്ഷണങ്ങൾ അവസാനഘട്ടത്തിലാണെന്ന് ആയുഷ് മന്ത്രി ന്യൂഡൽഹിയിൽ വ്യക്തമാക്കി. അതേസമയം ഓസ്ട്രേലിയയിൽ ശാസ്ത്രജ്ഞർ പരീക്ഷണശാലയിൽ കൊറോണ വൈറസിനെ മരുന്ന് ഉപയോഗിച്ച് പ്രാഥമിക വിജയം നേടിയ വിവരമാണ് പുറത്ത് വന്നിട്ടുള്ളത്.

ആയുർവേദ മരുന്നുകളുടെ ശാസ്ത്രപരമായ നിർണ്ണയം കഴിഞ്ഞാൽ കോവിഡ് 19 ബാധിച്ചവരെ ആയുർവേദ മരുന്നുകൾ നൽകി ഭേദമാക്കാമെന്ന് ആയുഷ് മന്ത്രി ശ്രീപദ് നായ്ക് ബുധനാഴ്ച പറഞ്ഞു. നിരവധി മരുന്നുകൾ നിർണ്ണയത്തിനായി അയച്ചിട്ടുണ്ടെന്നും അത് ശെരി ആയാൽ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരം വർഷങ്ങൾക്ക് മുൻപ് ആയുർവേദത്തിലൂടെ ആളുകളെ ചികിത്സിച്ചിരുന്നു. എന്നാൽ ഇന്ന് അതിനെ ശാസ്ത്രീയമായി നിർണ്ണയിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 5, 274 ആയി.

ഓസ്ട്രേലിയയിൽ ലബോറട്ടറി പരീക്ഷണങ്ങളിൽ കോറോണയെ നശിപ്പിക്കുന്ന മരുന്ന് വികസിപ്പിച്ചെടുത്തു. 24 മണിക്കൂർ കൊണ്ട് വൈറസുകൾ ചത്തൊടുങ്ങിയതായി പരീക്ഷണത്തിൽ തെളിഞ്ഞു. ഈ മരുന്ന് കൊറോണ രോഗികളിൽ എന്തുതരം പ്രതികരണമാണ് ഉണ്ടാക്കുകയെന്ന പരീക്ഷണമാണ് അടുത്ത ഘട്ടം.

Share
അഭിപ്രായം എഴുതാം