കോവിഡ് 19: ലോകത്താകെമാനം മരണം 37, 638

വാഷിംഗ്‌ടൺ മാർച്ച്‌ 31: ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 37,638 ആയി. 7.84ലക്ഷം പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1.65 ലക്ഷം പേരുടെ രോഗം ഭേദമായി. നിലവിൽ 5.82ലക്ഷം പേർ രോഗബാധിതരായി ചികിത്സയിലാണ്. ഇതിൽ 29488 പേരുടെ നില അതീവ ഗുരുതരമാണ്. ഇത് മരണ നിരക്ക് ഇനിയും വലിയ തോതിൽ ഉയർത്തുമെന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
നിലവിൽ 178 രാജ്യങ്ങളിലേക്കാണ് രോഗം പടർന്നിട്ടുള്ളത്.

ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്-11,591.രോഗ ബാധിതർ ഒരു ലക്ഷം കടന്നു.സ്പെയിനിൽ 7716 പേരും അമേരിക്കയിൽ 3008 പേരും മരണപ്പെട്ടു. ഇറ്റലിയിൽ ഇന്നലെ മാത്രം 812 പേർ മരിച്ചു. സ്പെയിനിൽ ഇന്നലെ മാത്രം മരിച്ചത് 913 പേരാണ്.

നിലവിൽ യുഎസ്സിലാണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായുള്ളത്. 1.64 ലക്ഷം പേർ. സ്പെയിനിൽ രോഗബാധിതരുടെ എണ്ണം 87,956 ആയി.

രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ മരിച്ചവർ 3,308 ആണ്. 82,223 പേരിൽ ഇവിടെ രോഗം സ്ഥിരീകരിച്ചെങ്കിലും 75,924 പേർ രോഗമുക്തരായി.ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് ചൈനയിലാണ്.

സ്ഥിരീകരിച്ച രാജ്യങ്ങൾ, കേസുകൾ , മരണം

അമേരിക്ക- 1,63807, മരണം-3008
ഇറ്റലി- 1,01,739, മരണം- 11,591
സ്പെയിൻ- 87,956, മരണം- 7,716
ഫ്രാൻസ്- 45,170, മരണം- 3,024
ചൈന- 82,223, മരണം- 3308
ഇറാൻ – 41,495, മരണം-2757
ജർമ്മനി- 66,885, മരണം- 645
യുകെ- 22,453, മരണം- 1,411.

Share
അഭിപ്രായം എഴുതാം