കോവിഡ് 19: കുടകില്‍ നിരോധനാജ്ഞ

കുടക് മാര്‍ച്ച് 19: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരള അതിര്‍ത്തിയായ കുടകിലെ മടിക്കേരിയില്‍ സൗദിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുടകില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് ജില്ലാ അതിര്‍ത്തിയില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുടകിലേക്ക് ആരും ജോലിക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

കര്‍ണ്ണാടകത്തില്‍ നിന്ന് നാട്ടിലേക്ക് വരുന്നവരെ ചെക്പോസ്റ്റില്‍ പനി പരിശോധനയ്ക്ക് വിധേയരാക്കും. ആവശ്യമെന്ന് കണ്ടാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് നിര്‍ദ്ദേശം നല്‍കും. നിരവധി മലയാളികള്‍ കുടകില്‍ ജോലി ചെയ്യുന്നുണ്ട്.

Share
അഭിപ്രായം എഴുതാം