മധ്യപ്രദേശ്: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി മാര്‍ച്ച് 18: മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീംകോടതി. എംഎല്‍എമാര്‍ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള അവസരമുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ദിഗ് വിജയ് സിങ്ങിനെ ബംഗളൂരുവില്‍ തടഞ്ഞതും കോണ്‍ഗ്രസ് ചോദ്യം ചെയ്തു. ദുഷ്യന്ത് ദവേയാണ് കോണ്‍ഗ്രസിനുവേണ്ടി വാദിക്കുന്നത്.

വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു. കമല്‍നാഥിന് അധികാരക്കൊതിയാണെന്നും ജനാധിപത്യത്തെയോ ഭരണഘടനെയോ പറ്റി പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും ബിജെപി പറഞ്ഞു.

Share
അഭിപ്രായം എഴുതാം