പക്ഷിപ്പനി: കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ പക്ഷികളെ വില്‍ക്കുന്നതിനും മറ്റും വിലക്ക്

മലപ്പുറം മാര്‍ച്ച് 13: പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ ഒരു കിമീ പരിധിയില്‍ പക്ഷികളെ വില്‍ക്കുന്നതിനും കൊണ്ടുപോകുന്നതിനും മൂന്ന് മാസത്തേക്ക് വിലക്ക്. ഇതിന് പുറത്ത് പത്ത് കിമീ പ്രദേശത്തെ കോഴിക്കടകള്‍ ഇന്ന് തുറക്കും.

കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് വളര്‍ത്തുപക്ഷികളെ മൃഗസംരക്ഷണ വകുപ്പ് കൊന്ന് കത്തിച്ചു കളഞ്ഞിരുന്നു. പ്രതിരോധ പ്രവര്‍ത്തനം എന്ന നിലയ്ക്കാണ് ഈ പ്രദേശത്ത് ഇപ്പോള്‍ പക്ഷികളെ വില്‍ക്കുന്നതിനും കൊണ്ടുപോകുന്നതിനും മൂന്ന് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്ന് മാസം തുടര്‍ച്ചയായി പരിശോധിച്ച് രോഗമില്ലെന്ന് കണ്ടെത്തിയാല്‍ മാത്രമേ നിയന്ത്രണം അവസാനിപ്പിക്കൂ. നിയന്ത്രണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും പരിശോധനകള്‍ക്ക് പുറമെ പോലീസ് പരിശോധനയുമുണ്ടാകും.

Share
അഭിപ്രായം എഴുതാം