പക്ഷിപ്പനി: തിരുവനന്തപുരത്തും പാലക്കാടും പക്ഷികള്‍ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം മാര്‍ച്ച് 11: തിരുവനന്തപുരത്തും പാലക്കാടും പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയുള്ള സംഭവം ആശങ്ക പടര്‍ത്തുന്നു. കോഴിക്കോട് നഗരത്തിലും കൊടിയത്തൂര്‍ പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിക്കുകയും തുടര്‍ന്ന് 12,000ത്തിലേറെ പക്ഷികളെ കൊന്നുകത്തിക്കുകയും ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്.

പാലക്കാട് തോലന്നൂരില്‍ ഇന്ന് രാവിലെയാണ് താറാവ് കുഞ്ഞുങ്ങളെ കൂട്ടത്തോടെ കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ചു. തമിഴ്നാട്ടില്‍ നിന്നുമെത്തിച്ച താറാവ് കുഞ്ഞുങ്ങളാണ് ചത്തത്.

തിരുവനന്തപുരത്ത് ഇന്ന് ഉച്ചയോടെയാണ് പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്. നഗരത്തിലെ മൂന്നിടങ്ങളില്‍ കാക്കകള്‍ അടക്കമുള്ള പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിശോധനാഫലം നാളെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം