ഹോര്‍ട്ടികോര്‍പ്പ് ഉപകേന്ദ്രം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

കോട്ടയം മാർച്ച് 6: ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ, വിതരണ ഉപകേന്ദ്രം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഇന്ന് (മാര്‍ച്ച് ആറ്) വൈകുന്നേരം  നാലിന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. 

അഡ്വ.മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കും.എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ.മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ദിവാകരന്‍, ഹോര്‍ട്ടികോര്‍പ്പ് എം.ഡി. കെ.സജീവ്, ചെയര്‍മാന്‍ വിനയന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ തേനീച്ച പരിപാലനത്തെക്കുറിച്ച് സെമിനാറും പ്രദര്‍ശനവുമുണ്ടാകും.

Share
അഭിപ്രായം എഴുതാം