ബംഗളൂരുവില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

മംഗളൂരു മാര്‍ച്ച് 6: ബംഗളൂരു -മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ച മൂന്നുമണിയോടെയാണ് അപകടം നടന്നത്. മരിച്ചവര്‍ ബംഗളൂരു, ഹൊസൂര്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

പരിക്കേറ്റവരെ ബംഗളൂരുവിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം രണ്ടുമണിക്കൂറോളം സ്തംഭിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം