ന്യൂഡല്‍ഹി മാര്‍ച്ച് 5: സംസ്ഥാനത്ത് നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ടിഎന്‍ പ്രതാപന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്നാന്‍ എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. ഇവർക്ക് പുറമെ മാണിക്യം ടാഗോർ, ഗുർജീത് സിംഗ്, ഗൗരവ് ഗോഗോയ് എന്നിവരെയും സസ്‌പെൻഡ് ചെയ്തു. സഭയില്‍ അച്ചടക്കമില്ലാതെ പെരുമാറിയതിനാണ് സസ്പെന്‍ഷന്‍. സ്പീക്കര്‍ ഓം ബിര്‍ളയാണ് സസ്പെന്‍ഷന് ഉത്തരവിട്ടത്. സ്‌പീക്കർക്ക് നേരെ കടലാസ്സ് കീറിയെറിഞ്ഞതിനാണ് സസ്പെൻഷൻ.
കേരളത്തില്‍ നിന്നുള്ള 4 എംപിമാരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്
