10 പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് നാലാകും: കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി മാര്‍ച്ച് 5: രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്. ഓറിയന്‍റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കുമായും സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായുമാണ് ലയിക്കുന്നത്.

ഏപ്രില്‍ 1 മുതല്‍ ലയനം പ്രാബല്യത്തില്‍ വരും. ലയനത്തിനുശേഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറയും. ആഗോള ബാങ്കുകളുമായി താരതമ്യപ്പെടുത്താവുന്നതും ഇന്ത്യയിലും ആഗോളതലത്തിലും ഫലപ്രദമായി മത്സരിക്കാന്‍ പ്രാപ്തിയുള്ളതുമായ ബാങ്കുകളെ സൃഷ്ടിക്കാന്‍ ഈ ലയനത്തിലൂടെ സാധിക്കുമെന്ന് കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കറും നിര്‍മ്മല സീതാരാമനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം