റീബൂട്ട് കേരള ഹാക്കത്തോണ്‍

എറണാകുളം മാർച്ച് 2: മാര്‍ച്ച് 6 മുതല്‍ 8 വരെ അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ഫിസാറ്റ്), കേരളത്തിലെ തിരഞ്ഞെടുത്ത 180 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. ദൈനംദിന ജീവിതത്തില്‍ സമൂഹം നേരിടുന്ന ചില അടിയന്തര പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ഥികളില്‍കൂടി പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും ചേര്‍ന്ന് സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 എന്ന ഹാക്കത്തോണ്‍ സീരിസിന്റെ ഏഴാമത്തെ ഹാക്കത്തോണ്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പിലെ തിരഞ്ഞെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ മാര്‍ച്ച് 6 മുതല്‍ 8 വരെ അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ഫിസാറ്റ്)യില്‍ വെച്ച് നടത്തുന്നു.

സാങ്കേതിക വിദഗ്ധര്‍ തുടര്‍ച്ചയായ മണിക്കൂറുകള്‍ കൂടിയിരുന്ന് ആലോചിച്ച് പ്രത്യേക പ്രശ്‌നങ്ങളുടെ പരിഹാരം, പുതിയ സാങ്കേതിക വിദ്യകളുടെ വികാസം എന്നിവയാണ് ഹാക്കത്തോണ്‍ വഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ  സര്‍ക്കാര്‍ വകുപ്പുകളിലെ കാര്യനിര്‍വഹണത്തില്‍ പങ്കാളിയാവാനാണ് റീബൂട്ട് കേരള ഹാക്കത്തോണ്‍ വഴി അവസരം ലഭിക്കുന്നത്. സോഫ്റ്റ്വെയര്‍ ഉപയോഗപെടുത്തിയുള്ളതും അല്ലാത്തതുമായ എല്ലാ സാങ്കേതിക പരിഹാര മാര്‍ഗ്ഗങ്ങളും ഇത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്.

പ്രാഥമിക ഘട്ടമായ ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ പങ്കെടുത്തവരില്‍ നിന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിലേയും പൊതുവിദ്യാഭ്യാസ വകുപ്പിലെയും പ്രശ്‌നങ്ങള്‍ക്കു, മികച്ച പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ച 30 ടീമുകളാണ് ഈ ഹാക്കത്തോണില്‍ പങ്കെടുക്കുക. വിദ്യാര്‍ത്ഥികളുടെ പ്രശ്‌ന പരിഹാര കഴിവുകള്‍ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ വകുപ്പില്‍ നിലനില്‍ക്കുന്ന തിരഞ്ഞെടുത്ത 6 പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഞായറാഴ്ച നടക്കുന്ന പവര്‍ ജഡ്ജ്മെന്റില്‍ ഈ 15 ടീമുകളായിരിക്കും തങ്ങളുടെ സാങ്കേതിക പരിഹാര മാര്‍ഗങ്ങള്‍ അവതരിപ്പിക്കുക. ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000, 30,000, 20,000 രൂപ അടങ്ങുന്ന ക്യാഷ് പ്രൈസും,പ്രശസ്തിപത്രവും ഫലകവും നല്‍കുന്നതായിരിക്കും.

Share
അഭിപ്രായം എഴുതാം