ചന്ദ്രശേഖരന്റെ ‘ഇത് എന്റെ കഥ’ ഫെബ്രുവരി 22ന് പ്രകാശനം ചെയ്യും

തൃശ്ശൂര്‍ ഫെബ്രുവരി 20: ശ്രീ കെ കെ ചന്ദ്രശേഖരന്റെ ‘ഇത് എന്റെ കഥ’ 2020 ഫെബ്രുവരി 22 ശനിയാഴ്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ റഫീഖ് അഹമ്മദ് പ്രകാശനം ചെയ്യും. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങ്. മുന്‍ എംപി ശ്രീ സിഎന്‍ ജയദേവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് ശ്രീമദ് ഗുരുപ്രസാദ് സ്വാമികള്‍ ഉത്ഘാടനം ചെയ്യും. ‘ഇത് എന്റെ കഥ’യിലൂടെ വാഗ്ദേവത മാസിക പുസ്തക പ്രകാശന രംഗത്ത് കയ്യൊപ്പ് പതിപ്പിക്കുകയാണ്.

വാഗ്ദേവത മുഖ്യപത്രാധിപര്‍ ശ്രീ പി വേലായുധന്‍, ശിവഗിരി മാസിക എഡിറ്ററും എഴുത്തുകാരനുമായ ശ്രീ മങ്ങാട് ബാലചന്ദ്രന്‍, എസ് എന്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. തോളൂര്‍ ശശിധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം