തോക്കും തിരയും കാണാതായ സംഭവം: സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി ഫെബ്രുവരി 19: കേരള പോലീസിന്റെ തോക്കും തിരയും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടക്കുളം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സമാന ആവശ്യം ഉന്നയിച്ച് മറ്റൊരു ഹര്‍ജി ഹൈക്കോടതിയിലെത്തി. സംഭവം സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി രാമചന്ദ്ര കൈമളാണ് ഹൈക്കോടതിയെ സമീപിച്ചത്.

Share
അഭിപ്രായം എഴുതാം