കണ്ണൂരില്‍ ഒന്നര വയസുകാരന്റെ കൊല: അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും

അറസ്റ്റിലായ ശരണ്യ, വിയാൻ

കണ്ണൂര്‍ ഫെബ്രുവരി 19: തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശരണ്യയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയിലാകും തെളിവെടുപ്പ് നടത്തുക. വൈകിട്ടോടെ ശരണ്യയെ കോടതിയില്‍ ഹാജരാക്കും. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്.

കുഞ്ഞിനെ കൊന്നത് ഭര്‍ത്താവാണെന്നാണ് ശരണ്യ പോലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് കേസ് തെളിയിച്ചത്. കാമുകനൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ കൊന്നതെന്ന് ശരണ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റെയും മണലിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയതാണ് കേസ് തെളിയുന്നതില്‍ നിര്‍ണായകമായത്.

Share
അഭിപ്രായം എഴുതാം