തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി

ന്യൂഡല്‍ഹി ഫെബ്രുവരി 18: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി. 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഇരിക്കെയാണ് ലീഗ് തടസ്സഹര്‍ജി നല്‍കിയത്.

2019ലെ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ കോടതിയെ സമീപിക്കുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു. കമ്മീഷന്റെ ഹര്‍ജിയില്‍ തങ്ങളുടെ വാദം കൂടി കേട്ടശേഷമേ ഉത്തരവ് ഇറക്കാന്‍ പാടുള്ളൂവെന്നാണ് ലീഗിന്റെ ആവശ്യം.

Share
അഭിപ്രായം എഴുതാം