സംസ്ഥാനത്ത് കനത്ത ചൂട്: യുവി കിരണങ്ങളുടെ തോത് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു

തിരുവനന്തപുരം ഫെബ്രുവരി 18: കേരളത്തില്‍ ചൂട് കനത്തതോടെ സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു. സൂര്യാഘാതം ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് പല ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യമാണുള്ളത്. ഉയര്‍ന്ന താപനില പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. കേരളത്തില്‍ മിക്ക ജില്ലകളിലും ഇപ്പോള്‍ യുവി ഇന്‍ഡക്സ് 10 കടന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം