പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് 4 കുട്ടികള്‍ മരിച്ചു

ചണ്ഡീഗഡ് ഫെബ്രുവരി 15: പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് നാല് കുട്ടികള്‍ വെന്തുമരിച്ചു. പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിലാണ് സംഭവം. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വാഹനം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. 12 കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്. അതില്‍ എട്ട് കുട്ടികളെ സുരക്ഷിതമായി ആളുകള്‍ പുറത്തെടുത്തെന്ന് പോലീസ് പറഞ്ഞു. 10-12 വയസ്സിന് ഇടയില്‍ പ്രായമുള്ള 4 കുട്ടികളാണ് മരിച്ചത്. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.

Share
അഭിപ്രായം എഴുതാം