കാസര്‍കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവ്

കാസര്‍കോട് ഫെബ്രുവരി 15: കാസര്‍കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചകേസില്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവ്. എല്‍പി വിഭാഗത്തിലെ ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്. മധൂര്‍ പഞ്ചായത്തിലെ സ്കൂള്‍ അധ്യാപകന്‍ ബാലമുരളിയെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയതിന് 10 വര്‍ഷവും മറ്റൊരു വകുപ്പില്‍ 5 വര്‍ഷം തടവുമാണ് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷമായിരിക്കും തടവ്. 35,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2012-2013 അധ്യായന വര്‍ഷത്തിലാണ് സംഭവമുണ്ടായത്.

Share
അഭിപ്രായം എഴുതാം