തിരുവനന്തപുരം ഫെബ്രുവരി 11: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള വിനോദയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സ്റ്റഡി ടൂറുകള്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവ 2020 മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന ദുരന്തമെന്ന പ്രഖ്യാപനം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നടപടി.