നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കൊച്ചി ഫെബ്രുവരി 11: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നു വന്ന ആലപ്പുഴ സ്വദേശി ഹരിദാസാണ് പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണ്ണവുമായി പിടിയിലായത്. രണ്ട് കിലോ 800 ഗ്രാം സ്വര്‍ണ്ണം ഇയാളില്‍ നിന്നും കസ്റ്റംസ് കണ്ടെടുത്തു. തോര്‍ത്ത് ബെല്‍റ്റിന്റെ രൂപത്തിലാക്കി അതിനുള്ളിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചത്.

പരിശോധനയില്‍ സ്വര്‍ണ്ണമാണെന്ന് വ്യക്തമാകാതിരിക്കാന്‍ പ്രത്യേക കടലാസുകളും പൊതിഞ്ഞിരുന്നു. കടത്തുകാരുടെ സംഘത്തില്‍ നിന്ന് കസ്റ്റംസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയതിനാലാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. പിടിയിലായ ഹരിദാസിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.

Share
അഭിപ്രായം എഴുതാം