കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 636 ആയി ഉയർന്നു

ബെയ്‌ജിങ്‌ ഫെബ്രുവരി 7: ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 31,161 ൽ എത്തി, 636 രോഗികൾ മരിച്ചുവെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ വെള്ളിയാഴ്ച അറിയിച്ചു.

2019ൽ ചൈനീസ് നഗരമായ വുഹാനിൽ ഡിസംബറിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം 25 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Share
അഭിപ്രായം എഴുതാം